
ഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പെടാത്ത പണം കണ്ടെത്തിയ കേസിൽ അന്വേഷണം ഊർജിതമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കും. പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വേണ്ടി ഫോണുകൾ പൊലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം ആരോപണത്തെ തുടര്‍ന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരെ സുപ്രീംകോടതി നടപടികൾ ആരംഭിച്ചു. ജഡ്ജി യശ്വന്ത് വർമയെ ചുമതലകളിൽ നിന്ന് മാറ്റി. സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
മാത്രമല്ല യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. ഡൽഹി പൊലീസ് സംഭവ സ്ഥലത്തു നിന്ന് പർത്തിയ ചിത്രങ്ങൾ സുപ്രീം കോടതി പുറത്തു വിട്ടിട്ടുണ്ട്.


