
തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതനവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു സമരം ചെയ്യുന്ന ആശവർക്കർമാർക്കും അംഗൻവാടി ജീവനക്കാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കഠിനംകുളം ഗ്രാമപഞ്ചായത്തിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. കെപിസിസിയുടെ ആഹ്വാനപ്രകാരം മേനംകുളം – കഠിനംകുളം മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് ധർണ്ണ സംഘടിപ്പിച്ചത്.
കഠിനംകുളം ഗ്രാമപഞ്ചായത്തിന് മുന്നിൽ നടന്ന ധർണാ ഡിസിസി ജനറൽ സെക്രട്ടറി KS അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം എസ് നൗഷാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാർലമെന്ററി പാർട്ടി ലീഡർ ജോസ് നിക്കോളാസ് സ്വാഗതം ആശംസിക്കുകയും മേനംകുളം മണ്ഡലം പ്രസിഡണ്ട് എച്ച്പി ഹാരിസൺ ആമുഖ പ്രഭാഷണം നടത്തുകയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാജേഷ് ശബരിയാർ നന്ദി പറയുകയും ചെയ്തു.
മുൻ പഞ്ചായത്ത് പ്രസിഡണ്ടും ഡിസിസി മെമ്പറുമായ കെ പി രത്നകുമാർ, മുൻ മേനംകുളം മണ്ഡലം പ്രസിഡണ്ടും പഞ്ചായത്ത് അംഗവുമായ ടി സഫീർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് മാരായ കൽപ്പന ജോയി, കണ്ണൻ ചാന്നാങ്കര, ജോളി പത്രോസ്, സുഹൈൽ ഷാജഹാൻ,ഷമീർ ഷാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കഠിനംകുളം മധു, ആന്റണി ഫിനു, നൗഫൽ പള്ളിനട, നിയാസ് താഹ, സുദർശനൻ, ആജു അലക്സാണ്ടർ, സണ്ണി ഹാബേൽ, സുനിൽകുമാർ, അനിൽ ചാന്നാങ്കര, സുനിൽ ഉമ്മർ, സജാദ്സുൽഫി, റൊളുതോൻ, റാഫേൽ ആൽബി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനോജ് മോഹൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പൂവക്കാട് സുമേഷ്, പഞ്ചായത്ത് മെമ്പർ സതീഷ് ഇവാനിയോസ് പോഷക സംഘടന നേതാക്കളായ മുനീർ പള്ളിനട, സേതുനാഥ് കഠിനംകുളം മേനംകുളം മണ്ഡലം ഭാരവാഹികൾ വാർഡ് പ്രസിഡന്റുമാർ ബൂത്ത് പ്രസിഡണ്ട്മാർ പോഷക സംഘടന ഭാരവാഹികൾ പങ്കെടുത്തു


