
കഴക്കൂട്ടം: സമൂഹത്തിലെ വ്യാപക മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ അവബോധമുണ്ടാക്കുന്നത് ലക്ഷ്യമിട്ട് ടെക്കികളും കേരളത്തിലെ നിയമസഭാംഗങ്ങളും തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരത്തിന് ടെക്‌നോപാർക്ക് വേദിയായി. ടെക്‌നോപാർക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച സൗഹൃദ ക്രിക്കറ്റ് മത്സരവും വനിതാ ക്രിക്കറ്റ് ലീഗും നിയമസഭാ സ്പീക്കർ എ. എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കായിക വിനോദങ്ങളിലും സാംസ്‌കാരിക പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നതിലൂടെ ടെക്കികളുടെ പ്രൊഫഷണൽ ജീവിതത്തിലെ സ
മ്മർദ്ദം കുറയ്ക്കാനാകും
ജോലി സമ്മർദ്ദം കുറയ്ക്കുന്നതിനും പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള മികച്ച മാർഗമാണ് ഇതുപോലുള്ള ടൂർണമെന്റുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ കമ്പനികളിൽ നിന്നുള്ള ടെക്കികൾ അടങ്ങുന്ന വിനീത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രതിധ്വനി ഇലവനും കെ. വി സുമേഷിന്റെ നേതൃത്വത്തിൽ നിയമസഭാംഗങ്ങൾ അടങ്ങിയ സ്പീക്കേഴ്സ് ഇലവനും തമ്മിൽ നടന്ന മത്സരത്തിൽ പ്രതിധ്വനി ഇലവൻ 6 വിക്കറ്റിന് ജയിച്ചു. എട്ട് പന്തിൽ 17 റൺസും രണ്ട് വിക്കറ്റും നേടിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.
എംഎൽഎമാരായ പി സി വിഷ്ണുനാഥ്, രാഹുൽ മാങ്കൂട്ടത്തിൽ, ടി. സിദ്ദിഖ്, ചാണ്ടി ഉമ്മൻ, ലിന്റോ ജോസഫ്, കെ. പ്രേംകുമാർ, കെ. വി സുമേഷ്, പി. പി സുമോദ്, എം. വിജിൻ, എച്ച്. സലാം, എ. രാജ, അരുൺ കുമാർ എന്നിവർ സ്പീക്കേഴ്സ് ഇലവൻ ടീമിന്റെ ഭാഗമായി. മത്സരത്തിനുശേഷം മയക്കുമരുന്ന് രഹിത സമൂഹത്തിനായി ടെക്കികൾ പ്രതിജ്ഞയെടുത്തു.മെയ് ആദ്യവാരം അവസാനിക്കുന്ന വനിതാ ക്രിക്കറ്റ് ലീഗിൽ ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിൽ നിന്നുള്ള 25 ടീമുകൾ പങ്കെടുക്കും


