
എറണാകുളം: കൊച്ചി കായലിൽ മാലിന്യപ്പൊതി വലിച്ചെറിയുന്ന ദൃഷ്ടങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഗായകൻ എം ജി ശ്രീകുമാറിന് 25000 രൂപ പിഴ. മുളവുകാട് പഞ്ചായത്താൻ ഗായകനിൽ നിന്ന് പിഴ ഈടാക്കിയത്. വീടിന് മുന്നിൽ നിന്ന് ആരോ കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിയുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പഞ്ചായത്തിൽ നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ശ്രീകുമാർ പിഴ ഒടുക്കി. എംജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണ് മാലിന്യം എരിഞ്ഞതെങ്കിലും ആരാണ് ഇത് ചെയ്തതെന്ന് വ്യക്തമല്ല.


