spot_imgspot_img

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

Date:

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി റെയ്ഡ് അവസാനിച്ചു. ഇന്ന് പുലർച്ചയെ നാല് മണിക്കാണ് തമിഴ്‌നാട് കോടമ്പക്കത്തെ ഓഫീസിൽ പരിശാധന അവസാനിച്ചത്. നിർണ്ണായകമായ സാമ്പത്തിക രേഖകളും ഒന്നര കോടി രൂപയും പരിശോധനയിൽ പിടിച്ചെടുത്തു എന്നാണ് സൂചന.

ഗോപാലൻ മൂന്ന് മാസമായി ഇ ഡി നിരീക്ഷണത്തിലായിരുന്നു എന്നാണ് വിവരം. പിടിച്ചെടുത്ത രേഖകൾ പരിധോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. കോഴിക്കോട്ടെ റെയ്ഡിനിടെയും പിന്നീട് ചെന്നൈയിൽ എത്തിച്ചും ഗോകുലം ഗോപാലനെ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ ഏഴര മണിക്കൂർ നീണ്ടു.

വിദേശ നാണയ ചട്ടം ലംഘിച്ചതിനാണ് റെയ്‌ഡും ചോദ്യം ചെയ്യലും. ഫെമ നിയമം ലംഘിച്ചു എന്നും ഇ ഡിയുടെ കണ്ടെത്തൽ. 2022ൽ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് നിലവിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരം തോന്നയ്ക്കലിൽ വയോധികനെ കുത്തി പരിക്കേൽപ്പിച്ചു

കഴക്കൂട്ടം: തിരുവനന്തപുരം മംഗലപുരത്തിന് സമീപം തോന്നയ്ക്കലിൽ യുവാവ്  വീടിനകത്ത് കയറി...

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20: പൂൾ ബിയിൽ പാലക്കാടിനും തിരുവനന്തപുരത്തിനും വിജയം

തിരുവനന്തപുരം : കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ പാലക്കാടിനും...

ലുലു ഫാഷൻ വീക്ക് 2025 സമാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിൽ നടന്ന ലുലു ഫാഷൻ വീക്ക് 2025...

ശ്രീനിവാസന്‍ വധക്കേസ്: മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ജാമ്യം

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധ കേസിൽ പ്രതികളായ മൂന്ന് പോപ്പുലർ...
Telegram
WhatsApp