
കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ നാല്പതുകാരിയുടെ പരിശോധന ഫലം നെഗറ്റിവ്. മസ്തിഷ്ക രോഗ ബാധയുമായി വരുന്നവരിൽ നിപ പരിശോധന നടത്താറുണ്ട്. നേരത്തെയും ചില രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എല്ലാവരുടെയും പരിശോധന ഫലം നെഗറ്റിവ് ആയെന്ന് അധികൃതർ അറിയിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ യുവതിയെ വെള്ളിയാഴ്ച വൈകീട്ടോടെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്ക ജ്വരം എന്നാണ് കണ്ടെത്തൽ.


