
തിരുവനന്തപുരം: ഭരണഘടന വിരുദ്ധമായി വഖഫ് ഭേദഗതി ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് പിഡിപി ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. മംഗലപുരത്ത് നടന്ന പ്രതിഷേധ സംഗമം മണ്ഡലം പ്രസിഡന്റ് ഷാജഹാൻ ഇടവിളാകത്തിന്റെ അധ്യക്ഷതയിൽ സെക്രട്ടറി സ്വാഗതം പറഞ്ഞു . ഉത്തരേന്ത്യയിൽ ക്രിസ്ത്യൻ ദേവാലയങ്ങളും , ക്രിസ്ത്യൻ പുരോഹിതരേയും സംഘ്പരിവാർ സംഘടനകൾ നിരന്തരം ആക്രമിക്കപ്പെടുമ്പോൾ ഇവിടെ കേരളത്തിൽ ചില ക്രിസ്ത്യൻ സംഘടനകൾ സംഘ്പരിവാർ , R.S.S വിഭാഗങ്ങളെ വെള്ളപൂശുന്നുവെന്ന് പിഡിപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നഗരൂർ അഷറഫ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. പി.ടി.യു.സി സംസ്ഥാന പ്രസിഡന്റ് നടയറ ജബ്ബാർ മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചുകൊണ്ട് കഠിനംകുളം പഞ്ചായത്ത് മെമ്പർ സലാം , ജില്ലാ സമിതി അംഗം നാദിർഷാ പള്ളിനട , പിഡിപി പഞ്ചായത്ത് സെക്രട്ടറി ദിലീപ് എന്നിവർ സംസാരിച്ചു. പിഡിപി മണ്ഡലം ട്രഷറർ ഹുസൈൻ ഇടവിളാകം കൃതജ്ഞത രേഖപ്പെടുത്തി.


