spot_imgspot_img

വഖഫ് നിയമഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യം – ഐ എൻ എൽ –

Date:

തിരുവനന്തപുരം:കേന്ദ്രമന്ത്രിസഭ പ്രാബല്യത്തിൽ കൊണ്ടുവന്നവഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ന്യൂനപക്ഷ പിന്നോക്ക ദളിത് മതേതര സംഘടനകളുടെ യോജിച്ച പ്രക്ഷോഭത്തിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ഇത്‌ ഭരണഘടനയുടെ നിലനിൽപ്പിനുള്ള പോരാട്ടമാണെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ പറഞ്ഞു. ആദ്യം വഖഫ്നെതിരെ വന്നെങ്കിലും പുറകെ ചർച്ച് ബില്ലും ക്ഷേത്ര ബില്ലും വരുമെന്നും രാജ്യത്തെ മതസ്വാതന്ത്ര്യം തന്നെ അപകടത്തിലാക്കുന്ന തരത്തിലേക്ക് ഭരണഘടനാ അവകാശങ്ങളും മൂല്യങ്ങളും ആട്ടിമറിക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാർ ലക്ഷ്യമിടുന്നതെന്നും അത് ആർ എസ് എസ് അജണ്ടയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ സംഘടനകൾ മീഡിയകവറേജിനും തൻപോരിമക്കും വേണ്ടി വേറിട്ട ഒറ്റപ്പെട്ട സമരങ്ങൾ നടത്തി സയൂജ്യമടഞ്ഞാൽ അത് സംഘപരിവാറുകൾക്ക് മുതൽക്കൂട്ടാവുകയേയുള്ളൂവെന്നും രാജ്യ രക്ഷക്കും ഭരണഘടനാ സംരക്ഷണത്തിനും മതസ്വാതന്ത്ര്യവും ആണ് ലക്ഷ്യമിടുന്നതെങ്കിൽ വിഭാഗീയത മറന്ന് സംഘനകൾ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പൂരം കുടമാറ്റത്തിൽ ഹെഡ്ഗേവാറിന്‍റെ ചിത്രം; വ്യാപക പരാതി

കൊല്ലം: പൂരം കുടമാറ്റത്തിൽ ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയർത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്...

അജിത് കുമാറിന് സർക്കാരിന്‍റെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ കുറ്റവിമുക്തന്‍. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ്...

മുതലപ്പൊഴി; മന്ത്രിയുടെ വസതി ഉപരോധിച്ച് കോൺഗ്രസ്

തിരുവനന്തപുരം: മണൽ നീക്കത്തെ മുതലപ്പോഴി അഴിമുഖം മൂടിയ സംഭവത്തിൽ ഫിഷറീസ് മന്ത്രി...

മൊബൈൽ ഫോണും പണവും തട്ടിയെടുത്തയാൾ പിടിയിൽ

മംഗലാപുരം: തിരുവനന്തപുരം മംഗലപുരത്ത് മൂന്നിടത്ത് അതിഥി തൊഴികളിലെ ആക്രമിച്ച് മൊബൈൽ ഫോണും...
Telegram
WhatsApp