
കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ പ്രതികൾക്ക് ജാമ്യം. ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വിദ്യാർഥികളുടെ പ്രായം പരിഗണിച്ചാണ് ജാമ്യം. അൻപത് ദിവസത്തിലധികമായി വിദ്യാർഥികൾ ജയിലിൽ കഴിയുകയായിരുന്നു. വിദ്യാർത്ഥികളായ കെ പി രാഹുൽരാജ്, സാമുവേൽ ജോൺസൻ, എൻ എസ് ജീവ, സി റിജിൽ ജിത്ത്, എൻ വി വിവേക് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
കഴിഞ നവംബർ 4 മുതലായിരുന്നു കോട്ടയം സർക്കാർ നഴ്സിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥികൾ ക്രൂര റാഗിങ്ങിനു ഇരയായത്. സീനിയർ വിദ്യാർഥികൾക്ക് മദ്യപിക്കാൻ പണം നൽകാത്തവരെ റാഗ് ചെയ്യുകയായിരുന്നു എന്നാണു ആരോപണം.


