
ഡൽഹി: രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങൾ തകരാറിയായതായി റിപ്പോർട്ട്. ഇന്ന് രാവിലെ 11 മണി മുതലാണ് യുപിഐ സേവനങ്ങൾക്ക് തടസ്സം നേരിട്ടത്.
ഗൂഗിൾ പേ, പേടിഎം തുടങ്ങിയ യുപിഐ വഴി പണം കൈമാറ്റം നടക്കുന്നില്ലെന്ന് വ്യാപകമായ പരാതി ഉയർന്നിരുന്നു. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് വ്യാപകമായി യുപിഐ സേവനങ്ങളിൽ തടസ്സം നേരിടുന്നത്.
ആയിരക്കണക്കിന് ഉപഭോക്താക്കളാണ് സോഷ്യല്‍ മീഡിയയിലും ഒട്ടേജ്-ട്രാക്കിങ് പ്ലാറ്റ്‌ഫോമുകളിലും തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി , ഗൂഗിൾ പേ എന്നിവയിൽ തകരാർ ഉണ്ടായതാതായി ഡൗൺഡിറ്റക്റ്റേഴ്സ് ഡേറ്റ വ്യക്തമാക്കി. എന്നാൽ എന്താണ് യുപിഐ സേവനങ്ങള്‍ തടസപ്പെടാന്‍ കാരണമെന്ന് വ്യക്തമല്ല.


