
ഡൽഹി: വോട്ട് ബാങ്കിനു വേണ്ടി വഖഫ് നിയമങ്ങൾ മാറ്റി മറിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഖഫിന്‍റെ പേരിൽ രാജ‍്യത്ത് നടന്നത് ഭൂമി കൊള്ളയാണെന്നും വഖഫ് സ്വത്തുക്കളിൽ നിന്നും ആനുകൂല‍്യങ്ങൾ ആവശ‍്യമുള്ളവർക്ക് ലഭിച്ചിരുന്നുവെങ്കിൽ അതവർക്ക് ഉപകാരപെടുമായിരുന്നുവെന്നും മോദി ആരോപിച്ചു.
ഹരിയാനയിലെ ഹിസാര്‍ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കവെയാണ് മോദിയുടെ പരാമർശം. വഖഫിന് ലക്ഷകണക്കിന് ഭൂമിയുണ്ട്.എന്നാൽ വഖഫിന്‍റെ പേരിൽ പല ഭൂമികളും തട്ടിയെടുത്തുവെന്നും മുസ്‌ലിം സമുദായത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയാണ് വഖഫ് നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നതെന്നും മോദി പറഞ്ഞു.
മാത്രമല്ല വോട്ട് ബാങ്കിനു വേണ്ടി കോൺഗ്രസ് വഖഫ് നിയമങ്ങൾ മാറ്റി മറിച്ചെന്നും മോദി ആരോപിച്ചു. രാജ്യത്തെ പാവപ്പെട്ടവരുടെ ഭൂമി വഖഫിന്റെ പേരില്‍ കൊള്ളയടിക്കപ്പെട്ടെന്നും മോദി പറഞ്ഞു.


