
തൃശൂർ: കാട്ടാനയുടെ ആക്രമണത്തിൽ 20 കാരൻ കൊല്ലപ്പെട്ടു. അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിലാണ് സംഭവം നടന്നത്. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.
തേന്‍ ശേഖരിച്ച് മടങ്ങുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. മൃതദേഹം ചാലക്കുടി താലൂക്കാശുപത്രി മോർച്ചറിയിൽ. ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


