
പാലക്കാട്: പാലക്കാട് ബിജെപി കോൺഗ്രസ് പോര് രൂക്ഷമാകുകയാണ്. ഇതിനിടെ സംഭവത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രംഗത്തെത്തി. ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് രാഹുൽ പറഞ്ഞു.
അതേസമയം സർവകക്ഷി യോഗത്തിന് തയ്യാറാണെന്നും എന്നാൽ ബിജെപിക്കൊപ്പം അടച്ചിട്ട മുറിയിൽ ചായയും ബിസ്കറ്റും കഴിക്കാനില്ലെന്നും രാഹുൽ പ്രതികരിച്ചു. മാത്രമല്ല പൊലീസ് മധ്യസ്ഥ പണിയെടുക്കേണ്ട.കൂടുതൽ പ്രശ്നം ഉണ്ടാവാതിരിക്കാൻ നിയമം നടപ്പാക്കുകയാണ് പൊലീസ് വേണ്ടതതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
അതേസമയം എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഭീഷണി പ്രസംഗം നടത്തിയ ബിജെപി ജില്ലാ സെക്രട്ടറി ഓമനകുട്ടനെതിരേ എസ്പിക്ക് പരാതി നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു. പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് മേൽഘടകം തീരുമാനിച്ചാൽ പിന്നെ രാഹുലിന്‍റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നുമായിരുന്നു ഓമനക്കുട്ടന്‍റെ പ്രസംഗം.


