
പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനത്താവളത്തിൽ കോണ്‍ക്രീറ്റ് തൂൺ ദേഹത്ത് വീണ് മരിച്ച നാല് വയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്തുവന്നു. കുട്ടി മരിച്ചത് ആന്തരിക രക്തസ്രാവത്തെ തുടർന്നാണെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.
നെറ്റിയുടെ മുകളിലേറ്റ പരിക്കും, തലയ്ക്ക് പുറകിലേറ്റ പരിക്കും മരണത്തിന് കാരണം. കുട്ടി നിലത്ത് വീണപ്പോൾ തലയ്ക്ക് പിറകിൽ പരിക്കേറ്റു. മാത്രമല്ല കോൺക്രീറ്റ് തൂൺ നെറ്റിയിലേക്ക് വീണ് നെറ്റിയുടെ മുകളിലും പരിക്കേറ്റിരുന്നു.നെറ്റിയിലുള്ള മുറിവ് ആഴത്തിലുള്ളതാണ്.
ഇന്നലെ രാവിലെയായിരുന്നു കോന്നി ആനക്കൂട്ടില്‍ വച്ച് അപകടം നടന്നത്. അടൂര്‍ കടമ്പനാട് സ്വദേശി അഭിറാം ആയിരുന്നു മരിച്ചത്. സംഭവത്തിൽ ഇന്ന് വനംവകുപ്പ് റിപ്പോർട്ട് സമർപ്പിക്കും.ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ.


