
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനാസ്ഥയെതുടർന്ന് വെള്ളം കയറിയ വീടുകൾ സന്ദർശിച്ച് ബിജെപി തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റ് ആർ എസ് റെജികുമാർ. മുതലപ്പൊഴി മണൽമൂടിയതിനെ തുടർന്ന് വെള്ളം കയറിയ അഞ്ചുതെങ്ങ് മേഖലയിലെ വീടുകളിലെത്തി ദുരിതബാധിതരെ നേരിൽ കണ്ടത്.
വിവിധ കാലയളവുകളിൽ ട്രെഡ്ജിങ് നടത്തുന്നതിൽ ഹാർബർ വകുപ്പ് കാട്ടിയ അനാസ്ഥയാണ് നിലവിൽ മുതലപ്പൊഴി പൂർണ്ണമായും മണൽ മൂടി മത്സ്യബന്ധനം നിലയ്ക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചത്. തുടർന്ന് ഈ വിഷയം പരിഹരിച്ചു നൽകുന്നതിലും സർക്കാർ ഗുരുതരമായ വീഴ്ചയാണ് വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി എൻ എസ് സജു,സാബു ജി, സൗമ്യ എസ്, മണ്ഡലം പ്രസിഡന്റ് പൂവണത്തുംമൂട് ബിജു, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ, മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് പത്മനാഭൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് എഡിസൺ പെൽസിയാൻ, വിജയകുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.


