
തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കായി ആരംഭിച്ച ഗ്രാഫിക് ഡിസൈന്‍, എഡിറ്റിംഗ് പരിശീലന പദ്ധതിയിലെ രണ്ടാം ബാച്ചിന്റെ പ്രവേശനം നാളെ(ചൊവ്വ). ഭിന്നശേഷിക്കുട്ടികളില്‍ തൊഴില്‍ നൈപുണി വികസിപ്പിക്കുവാനും തൊഴില്‍സാധ്യത വര്‍ദ്ധിപ്പിക്കുവാനുമായി ടൂണ്‍സ് അക്കാദമിയുടെ സഹകരണത്തോടെയാണ് ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഇമേജ് എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നത്.
നാളെ രാവിലെ 11ന് അസാപ്പ് ചെയര്‍പേഴ്‌സണ്‍ യുഷ ടൈറ്റസ് ഐ.എ.എസ് ബാച്ചിന്റെ പ്രവേശന ചടങ്ങ് ഉദ്ഘാടനം ചെയ്യും. ടൂണ്‍സ് മീഡിയാ ഗ്രൂപ്പ് സി.ഇ.ഒ പി.ജയകുമാര്‍, ടൂണ്‍സ് അക്കാദമി വൈസ് പ്രസിഡന്റ് വിനോദ് എ.എസ്, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഇന്റവെന്‍ഷന്‍ ഡയറക്ടര്‍, ഡോ.അനില്‍ നായര്‍, മാനേജര്‍ സുനില്‍രാജ് സി.കെ തുടങ്ങിയവര്‍ പങ്കെടുക്കും.


