
കശ്മീരിലെ പെഹൽഗാമിൽ ഉണ്ടായ ഭീകരമാണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ മടങ്ങും. ബുധനാഴ്ച രാവിലെ പ്രധാനമന്ത്രി രാജ്യത്ത് എത്തുമെന്ന് ദേശിയ വാർത്ത ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു.
https://x.com/PTI_News/status/1914735920844300542
ചൊവ്വാഴ്ച രാവിലെ സൗദിയിൽ എത്തിയ അദ്ദേഹം നാളെ രാത്രിയായിരുന്നു മടങ്ങേണ്ടി ഇരുന്നത്. ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു.
https://x.com/narendramodi/status/1914665856799302066
ജമ്മു കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണം ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കുള്ള അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ സുഖം പ്രാപിക്കട്ടെ എന്നുപ്രാർത്ഥിക്കുന്നു. എല്ലാ സഹായവും നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.


