
വയനാട്: മേപ്പാടി എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പൂളക്കൊല്ലി സ്വദേശി അറുമുഖനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീട്ടിലേക്ക് പോകുന്നതിനിടെ വനത്തിനരികിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. പ്രദേഹത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണ് എന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പ്രദേശവാസികൾ പ്രതിഷേധം ശക്തമാക്കി.


