
പട്ന: പഹൽഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാം ഭീകരാക്രമണം രാജ്യത്തിന്‍റെ ആത്മാവിനേറ്റ മുറിവാണ്. ആക്രമണം നടത്തിയവര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ലഭിക്കുമെന്നും മോദി പറഞ്ഞു.
മാത്രമല്ല ഈ ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ കിട്ടുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി. ബിഹാറിലെ മധുബനിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പെഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരം അര്‍പ്പിച്ച് രണ്ടുമിനിറ്റ് മൗനം ആചരിച്ച ശേഷമാണ് പ്രധാനമന്ത്രി സംസാരിച്ചുതുടങ്ങിയത്. രാജ്യത്തിന്‍റെ ശത്രുക്കള്‍ ഇന്ത്യയുടെ ആത്മാവിന് മേല്‍ ആക്രമണം നടത്തി. അതിന് ഇന്ത്യ പകരം ചോദിക്കുക തന്നെ ചെയ്യും. അതിനായി എല്ലാ നടപടിയും സ്വീകരിക്കുമെന്നും വികസനത്തിന് ശാന്തിയും സമാധാനവുമാണ് ആവശ്യം, ഇന്ത്യ അതാണാഗ്രഹിക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.


