
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. ഇത് രണ്ടാം തവണയാണ് ജില്ലാ കോടതിയിൽ ബോംബ് ഭീഷണി സന്ദേശം എത്തുന്നത്. ഇമെയിൽ വഴിയാണ് സന്ദേശം എത്തിയത്. ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
സന്ദേശം എത്തിയ ഉടന്‍ തന്നെ വഞ്ചിയൂര്‍ പൊലീസിനെ കോടതി അധികൃതര്‍ വിവരമറിയിച്ചു. തുടർന്ന് വഞ്ചിയൂര്‍ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി കോടതിക്കുളളില്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ല. തമിഴ്‌നാട്ടില്‍ നിന്നാണ് സന്ദേശം എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.


