
കൊച്ചി: സോഷ്യൽ മീഡിയ താരം ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിയെ അറസ്റ്റ് ചെയ്ത് പോലീസ്. എറണാകുളം പൊലീസാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് നടപടി.
സിനിമ നടികളില്‍ മിക്കവരും വേശ്യകളാണെന്നും സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നുമാണ് സന്തോഷ് വർക്കി സമൂഹമാധ്യമത്തിലൂടെ പറഞ്ഞത്. നടി ഉഷാ ഹസീനയുടെ പരാതിയിലാണ് നടപടി.


