spot_imgspot_imgspot_img

മലയാള സിനിമയിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ മൂവി ജയ്സാൽമീറിൽ ആരംഭിച്ചു

Date:

മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു.

ബ്ലെസ്സി_ മോഹൻലാൽ ചിത്രമായ പ്രണയത്തിലൂടെ ഒരു പിടി മികച്ച ചിത്രങ്ങൾ നിർമ്മിച്ച ഫ്രാഗ്രനൻ്റ് നേച്ചർ ഫിലിംസിൻ്റെ ബാനറിൽ ആൻസജീവും, സജീവുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

മികച്ച വിജയവും, അഭിപ്രായവും നേടിയ ഗോളം എന്ന ചിത്രത്തിൻ്റെ സംവിധായകനായ സംജാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ നിർമ്മാതാവ് ആൻസജീവ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.

മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ഈ ചിത്രത്തിൽ ഐശ്വര്യയാണ് ( ഓഫീസർ ഓൺ ഡ്യൂട്ടി ഫെയിം)നായിക , സുധീഷ്, മണികണ്ഠൻ (ബോയ്സ് ഫെയിം) ശ്രീകാന്ത് മുരളി, ബോളിവുഡ് താരംറോക്കി മഹാജൻ,

തുടങ്ങിയവരും ഹിന്ദി, തെലുങ്ക്, തമിഴ് കന്നഡ,ഭാഷകളിലെ താരങ്ങളും, ഈ ചിത്രത്തിൽ വേഷമിടുന്നു.

ഏതു ഭാഷക്കും ദേശത്തിനും അനുയോജ്യമായ ഒരു യൂണിവേഴ്സൽ സബ് ജക്റ്റാണ് ഈ ചിത്രത്തിൻ്റേത്. ഒരു പാൻ ഇന്ത്യൻ ചിത്രമെന്നു തന്നെ ഈ ചിത്രത്തെ ക്കുറിച്ച് ഒറ്റവാക്കിൽ പറയാം.

മലേഷ്യയിലെ പ്രശസ്തരായ വെരിട്രി യൂലിസ്മാൻ, ആണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ കോറിയോഗ്രാഫർ. റെയ്ഡ് 2. , ദിനൈറ്റ് കംസ് ഫോർ അസ്എന്നീ ലോക പ്രശസ്ത ചിത്രങ്ങൾക്കു ആക്ഷൻ കോറിയോഗ്രാഫി നിർവ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി’.

ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രം സമീപകാലമലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷൻ ചിത്രമായിരിക്കും. സംവിധായകൻ സംജാദും പ്രവീൺ വിശ്വനാഥുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

വൻ മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം നൂറ്റിയമ്പതോളം ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ്. നൂറു ദിവസത്തോളം ചിത്രീകരണം ജയ്സാൽമീറിലാണ്. യൂറോപ്യൻ രാജ്യങ്ങളിലാണ് പിന്നിടുള്ള പ്രധാന ചിത്രീകരണം. പത്തു ദിവസത്തോളമുള്ള ചിത്രീകരണം കേരളത്തിലുമുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp