
ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ട് ഇന്ത്യ. ഇന്ത്യ നേരിട്ട പഴയ ഭീകരാക്രമണങ്ങളെ എടുത്ത് പറഞ്ഞ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വാർത്താസമ്മേളനം ആരംഭിച്ചത്. വ്യോമസേന വിങ് കമാൻഡർ വ്യോമിക സിങ്, കരസേനയിലെ കേണൽ സോഫിയ ഖുറേഷി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
പാകിസ്ഥാന് തിരിച്ചടി നൽകിയത് കൃത്യമായ വിവരശേഖരണത്തിനു ശേഷമാണെന്ന് വാർത്താ സമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു. പഹല്‍ഗാമില്‍ നടന്നത് ക്രൂരമായ ആക്രമണമാണെന്നും ജമ്മു കാശ്മീരിന്റെ സമാധാനം ഇല്ലാതാക്കാനുള്ള ആക്രമണമാണ് നടന്നതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
രാജ്യം ഈ നൂറ്റാണ്ടിൽ നേരിട്ട ഭീകരാക്രമണങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ വിഡിയോയും വാർത്താ സമ്മേളനത്തിന് സമ്മേളനത്തിന് തൊട്ടുമുൻപായി പ്രദർശിപ്പിച്ചു. അതേസമയം ഒരു ചോദ്യങ്ങൾക്കും അനുവാദമില്ലെന്ന് നേരത്തെ തന്നെ മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു.
ഭീകരാക്രമണത്തിൽ ലക്ഷർ-ഇ-ത്വയ്ബായ്ക്കും സഹോദര സംഘടനയായ ടിആർഎഫിനും പങ്കുണ്ട്. ഇന്ത്യയിൽ മതസ്‌പർധ വളർത്താനും പാക് ശ്രമം നടന്നു. പാക്കിസ്ഥാനിലേക്ക് ഭീകരരുടെ സന്ദേശങ്ങൾ അയച്ചതിന്‍റേയും ദൃക്‌സാക്ഷി വിവരങ്ങളടക്കമുള്ള തെളിവുകൽ ഇന്ത്യയുടെ പക്കലുണ്ട്.
ആക്രമിച്ചത് പാകിസ്ഥാന്റെ ഭീകര കേന്ദ്രങ്ങളെയാണെന്നും പാക് ഭീകരരുടെ ലോഞ്ച് പാഡ് തകര്‍ത്തുവെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭീകരത ഇല്ലാതാക്കാന്‍ പാകിസ്ഥാന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഐക്യരാഷ്ട്രസഭയെ അടക്കം തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


