
തിരുവനന്തപുരം: സംസ്ഥാനത്ത് മോക്ക് ഡ്രിൽ പൂർത്തിയായി. കേരളത്തിലെ 14 ജില്ലകളിലും മോക്ഡ്രില്‍ നടന്നു. നാല് മണിക്ക് തന്നെ മോക് ഡ്രില്ലിന്റെ ഭാഗമായി മുന്നറിയിപ്പ് നല്‍കുന്ന സൈറണ്‍ മുഴങ്ങി. മോക്ഡ്രിൽ 4.30ഓടെ അവസാനിച്ചു.
കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മോക്ഡ്രിൽ നടന്നു. സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയുടെ ആസ്ഥാനത്തുനിന്നാണ് സൈറണുകള്‍ നിയന്ത്രിച്ചത്. 126 സൈറണുകളാണ് മുഴങ്ങിയത്.
തിരുവനന്തപുരത്ത് വികാസ് ഭവനിലാണ് മോക്ഡ്രിൽ നടന്നത്. കൊച്ചിയിൽ കലക്ടറേറ്റ്, മറൈൻ ഡ്രൈവ്, കൊച്ചിൻ ഷിപ്പ് യാര്‍ഡ്, തമ്മനത്തെ ബിസിജി ടവർ എന്നിവിടങ്ങളിലാണ് മോക്ഡ്രിൽ നടന്നത്.


