
തൃശൂർ: ഓപ്പറേഷന്‍ സിന്ദൂറിനെ തിരിച്ചടിയായല്ല ലോകനീതിയായാണ് കാണുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇനി പാകിസ്താൻ ഇത് ആവർത്തിക്കില്ലെന്ന ഉറപ്പു കൂടിയാണ് ഈ സർജിക്കൽ സ്‌ട്രൈക്കിലൂടെ പ്രതീക്ഷിക്കുന്നത്.
നിരന്തരം ദ്രോഹിക്കുന്ന രാജ്യത്തെ ഭീകരവാദത്തെയാണ് നമ്മള്‍ അടിച്ചത്. ഓപ്പറേഷൻ സിന്ദൂർ വഴി താക്കീത് നല്‍കുകയാണെന്നും ഇനി ഇത് ആവര്‍ത്തിക്കരുതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂരിൽ പൂരം സിന്ദൂരം തൊടുമ്പോൾ സേനയുടെ നീക്കം ഇന്ത്യയുടെ ആത്മാഭിമാനം സിന്ദൂരം തൊട്ട നിമിഷമാണെന്നാണ് സുരേഷ് ഗോപി പറഞ്ഞു.


