
തിരുവനന്തപുരം: ഗർഭിണികളുടെ ഫാഷൻ ഷോ നടത്താനൊരുങ്ങി തിരുവനന്തപുരം ലുലുമാൾ. മാതൃദിനത്തോടനുബന്ധിച്ചാണ് അമ്മയാകാനൊരുങ്ങുന്ന സുന്ദരിമാർ തിരുവനന്തപുരം ലുലുമാളിലെ ഫാഷൻ റാംപിൽ ചുവടുവയ്ക്കാനൊരുങ്ങുന്നത്. കിംസ് ഹെൽത്തും തിരുവനന്തപുരം ലുലുമാളും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നാളെ വൈകിട്ട് ആറു മണി മുതലാണ് ഫാഷൻ ഷോ ആരംഭിക്കുന്നത്.അമ്മയാകാനൊരുങ്ങുന്ന, വിവിധ പ്രായത്തിലുള്ള 14 ഗർഭിണികൾ റാംപിലൂടെ ചുവടുവെക്കും. കിംസിലെ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് പരിപാടി നടക്കുന്നത്.
ഇതോടൊപ്പം ബാന്റ് പെർഫോമൻസും ഉണ്ടാകും. “മോംസൂൺ” എന്ന പേരിൽ ഇത് രണ്ടാം തവണയാണ് ഗർഭിണികളുടെ റാംപ് വാക്കിനും ഫാഷൻ ഷോക്കുമായി ലുലുമാളും കിംസ് ഹെൽത്തും കൈ കോർക്കുന്നത്.
മാതൃത്വത്തിന്റെ മഹത്വം ആഘോഷിക്കാനും, ഗർഭിണികളെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നയിക്കാനും ലക്ഷ്യമിടുന്നതാണ് പരിപാടി. ഗർഭാവസ്ഥയിലും സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാൻ കഴിയുമെന്ന സന്ദേശം കൂടിയാണ് “മോംസൂൺ”.


