spot_imgspot_img

സി പി ഐ കഴക്കൂട്ടം മണ്ഡലം സമ്മേളനം സമാപിച്ചു; ചന്തവിള മധു സെക്രട്ടറി

Date:

തിരുവനന്തപുരം: സിപിഐ കഴക്കൂട്ടം മണ്ഡലം സമ്മേളനം സമാപിച്ചു. സമ്മേളനത്തിൽ ചന്തവിള മധുവിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. കാട്ടായിക്കോണത്ത് വച്ച് നടന്ന സമ്മേളനം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.

ഐക്യ കേരളം എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യ സമരകാലത്ത് രൂപീകൃതമായ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ദൈവത്തിൻറെ സ്വന്തം നാടായി കേരളത്തെ മാറ്റി തീർത്തതിൽ മുഖ്യപങ്കുവഹിച്ചതെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

കർഷക ക്ഷേമനിധി ബോർഡ് യാഥാർത്ഥ്യമാക്കണമെന്നും മണ്ഡലത്തിലെ ടൂറിസം വികസന പദ്ധതികൾക്ക് സർക്കാർ പണം അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൂടാതെ നിർമ്മാണ മേഖലയുൾപ്പെടെയുള്ള അസംഘടിത മേഖലയിലെ തൊഴിലാളി ക്ഷേമ ബോർഡുകളുടെ പോരായ്മകൾ പരിഹരിച്ച് തൊഴിലാളികൾക്ക് ഉടൻ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ വികസനം നടപ്പിലാക്കി കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

കേരളത്തിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ഗവൺമെൻ്റുകൾ ആണ് കേരളത്തിൽ അസംഘടിത മേഖലയിൽ നിരവധി തൊഴിലാളി ക്ഷേമ പദ്ധതികൾ നടപ്പാക്കിയത്. മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങളായ ആഹാരവും പാർപ്പിടവും ആരോഗ്യവും വിദ്യാഭ്യാസവും തൊഴിലും പ്രദാനം ചെയ്യുന്നതിൽ ഇടതുസർക്കാരുകൾ വഹിച്ച പങ്ക് ഇന്ത്യയിലെ ഒരു സംസ്ഥാനങ്ങൾക്കും അവകാശപ്പെടാൻ കഴിയാത്തതാണെന്നും സി പി ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു.

നേരത്തേ നടന്ന ഒൻപതു ലോക്കൽ സമ്മേളനങ്ങൾ തിരഞ്ഞെടുത്ത 162പ്രതിനിധികളാണ് മണ്ഡലം സമ്മേളനത്തിൽ പങ്കെടുത്തത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഔദ‍്യോഗിക ഇ-മെയിലിലേക്കാണ്...

നന്തൻകോട് കൂട്ടക്കൊലപാതകം: പ്രതി കേദല്‍ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ കോടതി ഇന്ന് വാദം കേട്ടു. കേസിൽ...

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

ഡൽഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ഇംഗ്ലണ്ട്...

തിരുവനന്തപുരം കിളിമാനൂരിൽ അടച്ചിട്ട വീട്ടിൽ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ അടച്ചിട്ട വീട്ടിൽ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ...
Telegram
WhatsApp