spot_imgspot_img

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Date:

ഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ 88.39 ആണ് വിജയശതമാനം.  വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്. ഔദ്യോഗിക വെബ്‌സൈറ്റിലും ഡിജി ലോക്കറിലും ഉമങ് (യുഎംഎഎന്‍ജി) ആപ്പിലും ഫലം ലഭ്യമാണ്.
കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) .ഈ വർഷം 17.88 ലക്ഷത്തിലധികം വിദ്യാർഥികളാണ് 12-ാം ക്ലാസ് പരീക്ഷ എഴുതിയത്. കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു.  cbse.gov.in എന്ന വെബ്‌സൈറ്റ് വഴി പരീക്ഷാഫലം അറിയുന്നതിനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കിയിട്ടുള്ളത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സി.ബി.എസ്.ഇ പരീക്ഷാഫലം, കഴക്കൂട്ടം, വർക്കല ജ്യോതിസ് സെൻട്രൽ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം

കഴക്കൂട്ടം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലും പത്താം ക്ളാസിലും കഴക്കൂട്ടം, വർക്കല ജ്യോതിസ് സെൻട്രൽ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ...

തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം. സീനിയർ അഭിഭാഷകൻ ബെയ്‌ലിനാണ്...

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.66 ആണ് വിജയശതമാനം....

നന്തൻകോട് കൂട്ടക്കൊലപാതകം: പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം

തിരുവനനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേദൽ ജിൻസൻ രാജയ്ക്ക് ജീവപര്യന്തം....
Telegram
WhatsApp