
തിരുവല്ല: തിരുവല്ല പുളിക്കീഴ് ബിവറേജസ് കോർപ്പറേഷന്‍റെ ഔട്ട്ലെറ്റും ഗോഡൗണും പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ. സംഭവത്തിൽ ഉന്നതല അന്വേഷണം നടത്തും. ജവാൻ മദ്യത്തിന്‍റെ സംഭരണ കേന്ദ്രത്തിലാണ് തീ പടർന്നത്.
അപകടത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ എക്‌സൈസ് മന്ത്രി എം ബി രാജേഷ് നിര്‍ദ്ദേശം നല്‍കി. എഴുപതിനായിരം കെയിസ് മദ്യമാണ് അഗ്നിബാധയിൽ കത്തി നശിച്ചത്. 10 കോടിയുടെ നഷ്ടമെന്നാണ് പ്രഥമിക വിലയിരുത്തലെന്നാണ് ബെവ്കോ എംഡി ഹർഷിത ആട്ടെല്ലൂരി പറഞ്ഞത്.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഔട്ട്‌ലെറ്റുകളിൽ വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന മദ്യമാണ് തീപിടിത്തത്തിൽ നശിച്ചത്. നാല് ഫയർ ഫോഴ്സ് യൂണിറ്റുകൾ ഏറെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് രാത്രി വൈകി തീ നിയന്ത്രണ വിധേയമാക്കിയത്. തീ പിടിത്ത പശ്ചാത്തലത്തിൽ എല്ലാ ഗോഡൗണുകളിലും സുരക്ഷാ പരിശോധന ഉണ്ടാകുമെന്നും എംഡി പറഞ്ഞു.







