
തിരുവനന്തപുരം: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ അഡ്വ. വി. ജോയി എം.എൽ.എ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിക്കും.
ഇ- ഹോസ്പിറ്റൽ സംവിധാനത്തിനായി പുതുതായി പണികഴിപ്പിച്ച ഫ്രണ്ട് ഓഫീസ്, സ്കാൻ ആൻ്റ് ഷെയർ സംവിധാനമുള്ള ഓ.പി കൗണ്ടർ, ബ്രസ്റ്റ് ഫീഡിംഗ് റൂം,ഫണ്ടസ് എക്സാമിനേഷൻ, കണ്ണിലെ പ്രഷർ നിർണ്ണയിക്കുന്ന ടോണോമെട്രി, ലാക്രിമൽ സിറിഞ്ചിംഗ്, വാക്സ് റിമൂവൽ തുടങ്ങിയവയ്ക്ക് ആധുനിക സൗകര്യങ്ങളോട്കൂടിയ നേത്ര, ഇ.എൻ.ടി ചികിത്സാ വിഭാഗം എന്നിവയുടെ ഉദ്ഘാടനമാണ് നാളെ രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ നടത്തുന്നത്.
വൈസ് പ്രസിഡൻ്റ് അഡ്വ. എ.ഷൈലജാ ബീഗം, നഗരസഭാ ചെയർമാൻ കെ.എം.ലാജി,സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സലൂജ വി.ആർ, എം.ജലീൽ, സുനിത.എസ്, വിളപ്പിൽ രാധാകൃഷ്ണൻ,
ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വൈ. എം. ഷീജ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സജി പി. ആർ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ. വിജയകുമാർ,ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷർമദ് ഖാൻ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.


