spot_imgspot_imgspot_img

തലസ്ഥാനത്ത് ഫാഷൻ ആഘോഷത്തിന്റെ റാമ്പുണർന്നു; ലുലു ഫാഷൻ വീക്കിന് തുടക്കമായി

Date:

തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ ഫാഷന്റെ വർണവിസ്മയം സമ്മാനിച്ച് കൊണ്ട് ലുലു ഫാഷൻ വീക്കിന് തുടക്കമായി. രാജ്യത്തെ ഏറ്റവും വലിയ ഫാഷൻ മാമാങ്കങ്ങളിലൊന്നാണ് ലുലു ഫാഷൻ വീക്ക്. ആഗോള ബ്രാൻഡുകളുടെ തിളക്കവും ആധുനിക ട്രെൻഡുകളുടെ ആഘോഷവും ഒത്തുചേരുന്ന ഫാഷൻ ഫെസ്റ്റിവലിന്റെ മൂന്നാമത്തെ പതിപ്പിനാണ് തിരുവനന്തപുരം ലുലുമാളിൽ തുടക്കമായിരിക്കുന്നത്. ഞായറാഴ്ച വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ വിവിധ ബ്രാന്റുകളുടെ 28 വ്യത്യസ്ത ഫാഷൻ ഷോകൾ അരങ്ങേറും.

2024-ലെ മിസ്സ് ഗ്രാൻഡ് ഇന്റർനാഷണൽ റെയ്ച്ചൽ ഗുപ്തയുടെയും മിസ്റ്റർ വേൾഡ് പട്ടം നേടിയ ഏക ഇന്ത്യക്കാരനായ രോഹിത് കണ്ടേൽവാളിന്റെയും താരപ്രഭയോടെയാണ് ഫാഷൻ റാംപ് ഉണർന്നത്. ലോക റെക്കോർഡ് ജേതാക്കളായ ഇരുവരും ആദ്യമായാണ് കേരളത്തിന്റെ ഫാഷൻ വേദിയിൽ ചുവടുവെച്ചത്.

ആഗോള ഫാഷൻ ട്രെൻഡുകളുടെ തുടിപ്പും ഡിസൈനുകളുടെ വൈവിധ്യവും അടുത്തറിയാനുള്ള സുവർണാവസരം കൂടിയാണ് ലുലു ഫാഷൻ വീക്ക്. ലോകപ്രശസ്ത ബ്രാൻഡുകളുടെ ഏറ്റവും പുതിയ ശേഖരങ്ങൾ പ്രദർശിപ്പിക്കുന്ന ഈ വേദിയിൽ രാജ്യത്തെ പ്രമുഖ മോഡലുകളാണ് റാമ്പ് വാക്ക് നടത്തുന്നത്. ഇന്ത്യയിലെ പ്രശസ്തനായ ഫാഷൻ കൊറിയോഗ്രാഫർ ഷാംഖാന്റെ മേൽനോട്ടത്തിലാണ് വിസ്മയകരമായ ഫാഷൻ ഷോകൾ അണിയിച്ചൊരുക്കുന്നത്. മലയാള ചലച്ചിത്ര താരങ്ങളും ലുലുമാളിലെ ഫാഷൻ റാമ്പിലേക്ക് എത്തുന്നുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp