
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കൈമനത്താണ് സംഭവം. കരുമം സ്വദേശി ഷീജയാണ് മരിച്ചത്. ഇവരുടെ ഒരു ബന്ധു എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ഷീജയുടെ മൃതദേഹം കണ്ടെത്തിയ വീട്ടില്‍ ആള്‍താമസം ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ അറിയിച്ചിരിക്കുന്നത്. ഷീജ തിരുവനന്തപുരം മെഡിക്കൽ കോളേജിനെടുത്ത് സുഹൃത്തായ സജികുമാറിനൊപ്പം ആണ് താമസിച്ചിരുന്നത്. പിന്നീട് ഇവർ തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടുവെന്നും തീകത്തുന്നത് കണ്ടുവെന്നും അയൽവാസി പറഞ്ഞു. ഇന്നലെ രാത്രിയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഷീജയുടെ ആൺ സുഹൃത്ത് സജികുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.


