
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസ് ഡ്രൈവർ കണ്ടക്ടറെ കുത്തി. സ്വകാര്യ ബസ് കണ്ടക്ടർ ബിനോജിനെയാണ് ബസ് ഡ്രൈവർ ബാബുരാജ് കുത്തിയത്. നഗരത്തിലൂടെ ഓടുന്ന സ്വകാര്യ ബസിൽ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.
മദ്യപിച്ചെത്തിയ ഡ്രൈവറെ വാഹമോടിക്കാൻ അനുവദിക്കാത്തതിനാണ് കുത്തിയത്. ബസിൽ കയറിയാണ് ബാബുരാജ് ബിനോജിനെ കുത്തിയത്. പ്രതി ബാബുരാജിനെ ഫോർട്ട് പൊലീസ് പിടികൂടി.







