
തിരുവനനന്തപുരം: തിരുവനന്തപുരം പുത്തൻകോട്ടയിൽ നിന്ന് കാണാതായ 11 കാരനെ കണ്ടെത്തി. തിരുവനന്തപുരം പുത്തന്‍കോട്ട സ്വദേശി അര്‍ജുനെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്. ഇന്ന് കുട്ടിയെ തൃപ്പൂണിത്തുറയിൽ നിന്നും കണ്ടെത്തി.
തിരുവനന്തപുരത്ത് നിന്നും ട്രെയിൻ മാർഗമാണ് കുട്ടി എറാണാകുളത്തേക്ക് എത്തിയതെന്നാണ് വിവരം. അമ്പലത്തിൽ പോകാൻ എന്ന് പറഞ്ഞാണ് കുട്ടി ഇന്നലെ വൈകുന്നേരം വീട്ടിൽ നിന്നും ഇറങ്ങിയത്. രഞ്ജിത്ത് – ദീപാ ദമ്പതികളുടെ മകനാണ്. ഫോർട്ട് പൊലീസ് കേസെടുത്തു അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.







