spot_imgspot_img

മുതലപൊഴിയിൽ സംഘർഷം രൂക്ഷമാകുന്നു

Date:

തിരുവനന്തപുരം: മുതലപൊഴിയിൽ സംഘർഷം രൂക്ഷമാകുന്നു. മുതലപൊഴിയിൽ അടിഞ്ഞ മണൽ നീക്കം ചെയ്യുന്നതിനായിട്ടുള്ള പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന ഉദ്യോഗസ്ഥരരുടെ ഉറപ്പ് പാലിക്കാത്തതിനെ തുടർന്ന് ഇന്നലെ മുതലപൊഴിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപരോധ സമരം സംഘർഷത്തിലേക്കാണ് വഴിമാറിയത്. പ്രതിഷേധക്കാർ ഹാർബർ എൻജിനീയറുടെ കാര്യാലയം വളയുകയും ഹാർബർ എൻജിനീയറുടെ കാര്യാലയത്തിന് മുന്നിൽ പട്ടിണി കഞ്ഞി വച്ച് വിതരണം ചെയ്യുകയും റോഡ് ഉപരോധം ഏർപ്പെടുത്തുകയും ഒക്കെ ചെയ്തിരുന്നു.

ഇതിനിടെ ഉച്ചയ്ക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിൽകുമാർ കാര്യാലയത്തിൽ എത്തിയപ്പോൾ പ്രതിഷേധക്കാർ ഓഫീസിൽ ഇരച്ചു കയറുകയും എക്സിക്യൂട്ടീവ് എഞ്ചിനീയറെയും അസിസ്റ്റൻറ് എൻജിനീയറെയും തടഞ്ഞു വയ്ക്കുകയും ചെയ്തു. തുടർന്ന് സമരക്കാരും എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിൽകുമാരും തമ്മിൽ ചർച്ച നടത്തി ഇവർ ആവശ്യപ്പെട്ട വിഷയങ്ങളിൽ ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ കാലാകാലങ്ങളായി ഉറപ്പ് മാത്രമേ ലഭിക്കുന്നുവുള്ളുവെന്നും യാതൊരു നടപടിയും ഉദ്യോഗസ്ഥർ സ്വീകരിക്കുന്നില്ലെന്നുമാണ് പ്രതിഷേധക്കാർ അറിയിച്ചത്. തുടർന്ന് രാത്രി വൈകിയും ഇവർ എക്സിക്യൂട്ടീവ് എഞ്ചിനീയറെ തടഞ്ഞു വച്ചിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് ഉദ്യോഗസ്ഥനെ മോചിപ്പിച്ചത്.

തുടർന്ന് ഉദ്യോഗസ്ഥനെ തടഞ്ഞു വച്ചതിനു ബദലായി ഡ്രെഡ്ജിങ് മായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തി യും താത്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉത്തരവിറക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി സമര നേതാക്കൾ പോയതിന് ശേഷം 9 മണിയോടെ സമരക്കാർ ജീവനക്കാരെ പുറത്തിറങ്ങാൻ അനുവദിക്കാതെ ഇരിക്കുകയും പിന്നീട് പോലീസ് സംരക്ഷണത്തോടെ പുറത്തിറങ്ങിയപ്പോൾ അസഭ്യമായ ഭാഷ ഉപയോഗിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അവസാനം പോലീസ് ജീപ്പിൽ കയറിയതിന് ശേഷവും അസഭ്യം തുടരുകയും ആക്രമണത്തിന് മുതിരുകയും ചെയ്തു. കൂടാതെ ഇന്ന് പോലീസിന്റെ സഹായത്തോടെ പൊയ്ക്കോ എന്നും എല്ലാത്തിനെയും നാളെ വരുമ്പോൾ കൈകാര്യം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഇങ്ങനെ ഒരു സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ അവിടെ പ്രവൃത്തി ചെയ്ത് കൂടുതൽ സംഘർഷം ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്നില്ല.. സമാധാന അന്തരീക്ഷം ഉണ്ടെങ്കിൽ ഡ്രെഡ്ജിങ് ആരംഭിക്കാം.. കേന്ദ്ര സർക്കാരിൽ നിന്നും വിവിധ കേന്ദ്ര ഏജൻസികളിൽ നിന്നും മുതലപ്പൊഴിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി നിർമ്മിക്കാനുദ്ദേശിക്കുന്ന പുലിമുട്ടുകളുടെ പദ്ധതിക്ക് അംഗീകാരം നേടിയെടുക്കുവാൻ വകുപ്പിലെ ഉദ്യോഗസ്ഥർ അഹോരാത്രം പരിശ്രമിച്ചുട്ടുമുണ്ട്. ഇന്നലെ നടന്ന സംഭവം ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുവാൻ മാത്രമേ ഉപകരിച്ചിട്ടുള്ളൂ എന്നാണ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

എന്നാൽ ഇങ്ങനെയല്ല ഉണ്ടായതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. പ്രതിഷേധിക്കാൻ അർഹത ഇല്ലെന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളികളെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്നും ഡ്രഡ്ജർ കൊണ്ടുവന്നിട്ട് 23 ദിവസമായി,ഇതുവരെയും ഒന്നും നടന്നിട്ടില്ലെന്നുമാണ് ഇവർ ആരോപിക്കുന്നത്. പട്ടിണിയിലേക്കും കടബാധ്യതയിലേക്കുമാണ് ഇപ്പോൾ മത്സ്യതൊഴിലാളികൾ പോയിക്കൊണ്ടിരിക്കുന്നത്.

സമാധാനപരമായ സമരമാണ് നടത്തിയത്. രാവിലെ സമരം തുടങ്ങി വൈകുന്നേരം ആയിട്ടും ആരും ചർച്ചയ്ക്ക് വന്നില്ല.അപ്പോഴാണ് മത്സ്യ തൊഴിലാളികൾ പ്രകോപിതമായത്. മാത്രമല്ല ഒരാളുടെ കയ്യിൽ നിന്നും ഒരു കൈപ്പിഴ ഉണ്ടായി. എൻജിനീയറുടെ ഒറ്റ പിടിവാശിയാണ് എല്ലാത്തിനും കാരണമെന്നും മൺസൂൺ സമയത്ത് വഴിയൊരുക്കി തരാമെന്ന് ഉറപ്പുതന്ന എൻജിനീയർ ഡ്രെഡ്ജിംഗ് നിർത്തിവച്ചുവെന്നും ഇവർ ആരോപിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് ബസ് ഡ്രൈവർ കണ്ടക്ടറെ കുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസ് ഡ്രൈവർ കണ്ടക്ടറെ കുത്തി. സ്വകാര്യ ബസ് കണ്ടക്ടർ...

തിരുവനന്തപുരത്ത് നിന്നും കാണാതായ ആറാം ക്ലാസുകാരനെ കണ്ടെത്തി

തിരുവനനന്തപുരം: തിരുവനന്തപുരം പുത്തൻകോട്ടയിൽ നിന്ന് കാണാതായ 11 കാരനെ കണ്ടെത്തി. തിരുവനന്തപുരം...

മുൻ എം എൽ എ എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: കോഴിക്കോട് നോർത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രി...

ആധാർ: ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള...
Telegram
WhatsApp