spot_imgspot_imgspot_img

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

Date:

വത്തിക്കാൻ സിറ്റി: ലിയോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം ഇന്ന്. ചടങ്ങുകൾ ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം ഉ​​​​ച്ച​​​​യ്ക്ക് ഒന്നരയ്ക്കാണ് നടക്കുക. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പ്രാദേശിക സമയം രാവിലെ 10നായിരിക്കും ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുക.

ചടങ്ങിനെത്തുടർന്ന് വത്തിക്കാനിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 200-ലേറെ വിദേശ ഔദ്യോഗിക പ്രതിനിധികളും പങ്കെടുക്കും. അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി.വാൻസ് ഉൾപ്പെടെ നിരവധി ലോകനേതാക്കളാണ് പാപ്പയുടെ സ്ഥാനാരോഹണത്തിൽ പങ്കെടുക്കാൻ വത്തിക്കാനിൽ എത്തിച്ചേർന്നിരിക്കുന്നത്.

ഏകദേശം 6,000 പൊലീസ് ഉദ്യോഗസ്ഥരെയും 1,000 സന്നദ്ധപ്രവർത്തകരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. പാപ്പ തന്നെയാകും കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കുക. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ചത്വരത്തില്‍ വിശ്വാസികള്‍ക്കായി നടത്തുന്ന പാപ്പയുടെ ആദ്യദിവ്യബലി കൂടിയാകും ഇത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp