
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ 101ാം വിക്ഷേപണം പരാജയം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09 ന് ഭ്രമണപഥത്തിൽ എത്താൻ സാധിച്ചില്ല. വിക്ഷേപണത്തിന് ശേഷമുള്ള മൂന്നാം ഘട്ടത്തില്‍ അപ്രതീക്ഷിതമായ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാകുകയായിരുന്നു.
ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ ഒ ചെയര്‍മാൻ ഡോ. വി നാരായണൻ അറിയിച്ചു. പിഎസ്എൽവി ദൗത്യം പരാജയപ്പെടുന്നത് അത്യപൂര്‍വമാണ്. വിശകലനം ശേഷം കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാമെന്ന് ചെയര്‍മാന്‍ അറിയിച്ചു.


