
തിരുവനന്തപുരം: റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണികൾക്ക് വേണ്ടി വ്യാഴാഴ്ച രാവിലെ മുതല്‍ അടച്ചിട്ടിരുന്ന പെരുമാതുറ – അഴൂർ റോഡിലെ റെയിൽവേ ഗേറ്റ് തുറന്നു. ഇന്ന് വൈകുന്നേരം ആറ് വരെ അടച്ചിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അറ്റകുറ്റപ്പണികൾ നേരത്തെ പൂർത്തി ആക്കിയതോടെയാണ് ഇന്ന് ഉച്ചയ്ക്ക് 01:00 ന് ഗേറ്റ് തുറന്ന് കൊടുത്തത്


