
തിരുവനന്തപുരം: എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറി ഗോകുൽ ഗോപിനാഥ് ബി.ജെ.പിയിൽ ചേർന്നു.എസ്എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും നിലവില്‍ കുടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.
സംഘടന വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നേരത്തെ ഗോകുലിനെ എസ് എഫ് ഐയിൽ നിന്ന് പുറത്താക്കിയിരുന്നു.
17വർഷം സി.പി.എമ്മിന്റെ ഭാഗമായിരുന്നു. സി പി എമ്മിൽ പെട്ടിതൂക്ക് രാഷ്ട്രീയമാണ്. രാഷ്ട്രബോധമെന്ന രാഷ്ട്രീയമായിരിക്കും ഇനി തന്നെ നയിക്കുകയെന്നും ഗോകുൽ വ്യക്തമാക്കി. സി.പി.എം താൻ തെരഞ്ഞെടുത്ത പാർട്ടിയല്ലെന്നും ചെറുപ്പത്തിൽ ബാലസംഘം വഴി സി.പി.എമ്മിന്റെ ഭാഗമായാതാണെന്നുമാണ് ഗോകുൽ പറഞ്ഞത്. നമ്മൾ വളരുമ്പോൾ ബുദ്ധിയും വളരുമല്ലോ. അങ്ങനെ ബി.ജെ.പിയാണ് നല്ലതെന്ന് തോന്നിയെന്നും ഗോകുൽ ദാസ് പ്രതികരിച്ചു.


