spot_imgspot_imgspot_img

ആഫ്റ്റർ ട്വൽത്ത് കരിയർ ഗൈഡൻസ് പ്രോഗ്രാമുമായി വിദ്യാഭ്യാസ വകുപ്പ്

Date:

തിരുവനന്തപുരം: പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് തുടർപഠന സാധ്യതകളെക്കുറിച്ച് അറിവു പകരാൻ കരിയർ ഗൈഡൻസ് പ്രോഗ്രാം ഫോക്കസ് പോയിന്റ് ടു പോയിന്റ് സീറോ നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തുടർ പഠന സാധ്യതകളിലേക്ക് വിദ്യാർത്ഥികളെ കൈ പിടിച്ചുയർത്തുകയാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിംഗ് സെല്ലാണ് ഫോക്കസ് പോയിന്റ് ടു പോയിന്റ് സീറോ പ്രോഗ്രാമിന് നേതൃത്വം നൽകുന്നതെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.

ഇന്ത്യയിൽ ലഭ്യമായ മുഴുവൻ കോഴ്‌സുകൾ, പ്രവേശന പരീക്ഷകൾ, സ്‌കോളർഷിപ്പുകൾ, വിദേശ പഠനം ഉൾപ്പെടെയുള്ള മേഖലകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പ്രോഗ്രാമാണിത്. സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കണ്ടറി സ്‌കൂളുകളിലും പന്ത്രണ്ടാം ക്ലാസ്സ് പാസ്സായ വിദ്യാർത്ഥികൾക്ക് മെയ് 26 ന് രാവിലെ 10 മുതൽ 1 മണിവരെ ഒരു ഓറിയന്റേഷൻ പ്രോഗ്രാം ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിംഗ് സെൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ഹയർ സെക്കണ്ടറി സ്‌കൂളുകളിലും പരിശീലനം ലഭിച്ച കരിയർ ഗൈഡായിട്ടുള്ള അധ്യാപകരാണ് ഫോക്കസ് പോയിന്റ് ടു പോയിന്റ് സീറോയുടെ ഭാഗമായി പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp