
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയിൽ വ്യാപക നാശനഷ്ടം. 71 കുടുംബങ്ങളിൽ നിന്നായി 240 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. സംസ്ഥാനത്ത് 14 ക്യാമ്പുകൾ തുറന്നു.
കോഴിക്കോടും ആലുവയിലും റെയിൽവെ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ട്രെയിനുകൾ വൈകിയാണ് ഓടിയത്. മൂന്ന് വൻ മരങ്ങളും പത്തോളം വീടുകളുടെ മേൽക്കൂരയും ആണ് തകർന്ന് പാലത്തിൽ പതിച്ചത്. അപകടത്തെ തുടർന്ന് വടക്കൻ കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകളുടെ യാത്ര വൈകി.
കോന്നിയിലും കോതമംഗലത്തും തളിപ്പറമ്പിലും കിളിമാനൂരും വീടുകൾ തകർന്നു. ആലപ്പുഴ ജില്ലയിൽ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് 112 വീടുകൾ ഭാഗികമായും പത്ത് വീടുകൾ പൂർണ്ണമായും നശിച്ചു.
മേയ് 23 വെള്ളിയാഴ്ച മുതൽ 26 വരെ ആകെ 141 വീടുകൾ ഭാഗികമായും 12 വീടുകൾ പൂർണ്ണമായും നാശിച്ചിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും വിവിധ സ്ഥലങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ രണ്ട് പേര് മരണപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജില്ലയിൽ നിലവിൽ കാലവസ്ഥ നിരീക്ഷണ വകുപ്പ് ഇന്ന് യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്. ജില്ലയിലെ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ മൃഗസംരക്ഷണ വകുപ്പും ഫിഷറീസ് വകുപ്പും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
ദേശീയപാതയിൽ കോഴിക്കോട് വടകരയിൽ വിള്ളൽ. ഇടുക്കി മലങ്കര ഡാമിന്റെ ഒരു ഷട്ടർ തകരാറിനെ തുടർന്ന് ഉയർത്താൻ കഴിഞ്ഞില്ല. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഇടുക്കി മലങ്കര ഡാമിന്റെ ഒരു ഷട്ടർ തകരാറിനെ തുടർന്ന് ഉയർത്താൻ കഴിഞ്ഞില്ല.


