spot_imgspot_img

കേരളത്തിലെ ആദ്യ എഐ ഇന്റഗ്രേറ്റഡ് സ്മാര്‍ട്ട് ആംബുലന്‍സുമായി കിംസ്ഹെല്‍ത്ത്

Date:

തിരുവനന്തപുരം: രോഗീ പരിചരണത്തില്‍ പുതിയ അധ്യായം കുറിച്ച്, അതിനൂതന സംവിധാനങ്ങളോടുകൂടിയ എഐ ഇന്റഗ്രേറ്റഡ് സ്മാര്‍ട്ട് ആംബുലന്‍സ് സേവനത്തിന് തുടക്കമിട്ട് കിംസ്‌ഹെല്‍ത്ത്. കേരളത്തില്‍ ആദ്യമായാണ് എഐ ഇന്റഗ്രേറ്റഡ് സ്മാര്‍ട്ട് ആംബുലന്‍സ് സേവനം ആരംഭിക്കുന്നത്.

കിംസ്‌ഹെല്‍ത്തില്‍ നടന്ന ചടങ്ങില്‍ കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള ആംബുലന്‍സ് ഉദ്ഘാടനം ചെയ്തു. കിംസ്‌ഹെല്‍ത്തിന്റെ ഈ പുതിയ സംരംഭം അടിയന്തര വൈദ്യസഹായ രംഗത്ത് ഒരു പുതിയ മാതൃക സൃഷ്ടിക്കുമെന്നും, രോഗികള്‍ക്ക് സമയബന്ധിതവും കാര്യക്ഷമവുമായ പരിചരണം ഉറപ്പാക്കുമെന്നും ഡോ. എം.ഐ സഹദുള്ള പറഞ്ഞു. ഗോള്‍ഡന്‍ അവറില്‍ പരിചരണം മികച്ചതായാല്‍ത്തന്നെ രോഗികളെ രക്ഷപ്പെടുത്താനും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുമുള്ള സാധ്യത വളരെ കൂടുതലാണ്. രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പുള്ള സമയത്തെ പരിചരണം മികച്ചതാക്കി മാറ്റാന്‍ ഇത്തരമൊരു സംവിധാനത്തിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിംസ്‌ഹെല്‍ത്ത് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ക്ലിനിക്കല്‍ ഡയറക്ടര്‍ ആന്‍ഡ് കണ്‍സള്‍ട്ടന്റ് ഡോ. ഷെമീം കെ.യു ചടങ്ങിന് സ്വാഗതമാശംസിച്ചു. കിംസ്‌ഹെല്‍ത്ത് മെഡിക്കല്‍ സൂപ്രന്റന്റും നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. പ്രവീണ്‍ മുരളീധരന്‍ ചടങ്ങിന് ആശംസകളറിയിച്ച് സംസാരിച്ചു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ. ജെന്നിഫര്‍ കബീര്‍ നന്ദി പറഞ്ഞു.

5ജി കണക്ടിവിറ്റി, തത്സമയ ജിപിഎസ് ട്രാക്കിംഗ്, ഡ്രൈവര്‍ വിസിബിലിറ്റി, എക്‌മോ/ ഇസിപിആര്‍ സംവിധാനങ്ങള്‍ എന്നിവയാണ് ഈ ആംബുലന്‍സിന്റെ പ്രധാന സവിശേഷതകള്‍. ഈ നൂതന ആംബുലന്‍സ് സേവനത്തിലൂടെ രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആംബുലന്‍സിന്റെ നിലവിലെ സ്ഥാനം തത്സമയം മനസ്സിലാക്കാന്‍ സാധിക്കും. കൂടാതെ, എമര്‍ജന്‍സി ഫിസിഷ്യന്‍മാര്‍ക്ക് രോഗിയുടെ ആരോഗ്യവിവരങ്ങള്‍ തത്സമയം നിരീക്ഷിച്ച് കൃത്യമായ ചികിത്സാ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഇത് സഹായകമാകും.

അതിശക്തമായ 5ജി നെറ്റുവര്‍ക്ക് കണക്ടിവിറ്റിയിലൂടെ ആംബുലന്‍സിലെ ഹൈ ബാന്‍ഡ്വിഡ്ത് വീഡിയോയും രോഗിയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളും തത്സമയം കിംസ്‌ഹെല്‍ത്തിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ എത്തും. തത്സമയ ഇസിജി ട്രേസിംഗ്, പാരാമെഡിക്‌സുമായും ഓണ്‍-കോള്‍ എമര്‍ജന്‍സി മെഡിസിന്‍ സ്പെഷ്യലിസ്റ്റുകളുമായും തടസ്സമില്ലാത്ത ടു-വേ വീഡിയോ കണ്‍സള്‍ട്ടേഷനുകളും ഇതിലൂടെ സാധ്യമാകും.

ആംബുലന്‍സിനായി വിളിക്കുന്ന നിമിഷം മുതല്‍ രോഗികള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ ആംബുലന്‍സിന്റെ സ്ഥാനം യഥാസമയം ട്രാക്ക് ചെയ്യുന്നതിനായി ഒരു ട്രാക്കിംഗ് ലിങ്ക് ലഭിക്കും. ഇതിലൂടെ മാപ്പില്‍ ആംബുലന്‍സിന്റെ കൃത്യമായ സ്ഥാനം, ഡ്രൈവറുടെ പേരും ചിത്രവും, വാഹനത്തിന്റെ നമ്പര്‍, വാഹനം എത്തിച്ചേരാന്‍ എടുക്കുന്ന സമയം എന്നിവയെല്ലാം അറിയാനാകും. പേഷ്യന്റ് പോര്‍ട്ടലിലൂടെ കുടുംബത്തിന് രോഗിയെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാവുകയും ചെയ്യും.

എമര്‍ജന്‍സി വിഭാഗത്തിന്റെ ഡാഷ്‌ബോര്‍ഡില്‍ തത്സമയ ജിപിഎസ് വിവരങ്ങളും, വേഗതയും, ആംബുലന്‍സിന്റെ സ്ഥാനവും വ്യക്തമായി കാണാം. രോഗിയുടെ ഹൃദയമിടിപ്പ്, ഓക്സിജന്‍ സാച്ചുറേഷന്‍, നോണ്‍-ഇന്‍വേസീവ് ബ്ലഡ് പ്രഷര്‍, എന്‍ഡ് ടൈഡല്‍ CO2 തുടങ്ങിയ സുപ്രധാന വിവരങ്ങളും തത്സമയം എമര്‍ജന്‍സി വിഭാഗത്തിലെ സെന്‍ട്രലൈസ്ഡ് മോണിറ്ററില്‍ ദൃശ്യമാകും.

നവീകരിച്ച ഈ ആംബുലന്‍സില്‍ പോര്‍ട്ടബിള്‍ എക്‌മോ സിസ്റ്റം, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മെക്കാനിക്കല്‍ ചെസ്റ്റ് കംപ്രഷന്‍ ഉപകരണം എന്നിവ ആവശ്യാനുസരണം സജ്ജീകരിച്ചിരിക്കുന്നു. ഈ മെക്കാനിക്കല്‍ ചെസ്റ്റ് കംപ്രഷന്‍ സിസ്റ്റം സ്വയമേ തുടര്‍ച്ചയായ കംപ്രഷനുകള്‍ നല്‍കുന്നു.

തിരുവനന്തപുരം നഗരപരിധിയില്‍ ഈ ആംബുലന്‍സ് സേവനം സൗജന്യമായിരിക്കും. സേവനങ്ങള്‍ക്കായി 9633009616 എന്ന നമ്പരില്‍ ബന്ധപ്പെടാം.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

തിരുവനന്തപുരം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിന്റെ നവീകരിച്ച...

ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒൻപത് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി...

കടലിൽ നിന്നുള്ള മത്സ്യം കഴിക്കാം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: കേരളതീരത്ത് കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ ഏറെയും അടിസ്ഥാനരഹിതമാണെന്നും...

ഹൈബ്രിഡ് കഞ്ചാവ് കേസ്; കുറ്റപത്രത്തിൽ മൂന്ന് പേർ പ്രതികൾ

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചു. ഒന്നാം...
Telegram
WhatsApp