
തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ 4 പേരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വക്കം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍, ഭാര്യ ഷീജ, രണ്ട് ആണ്‍മക്കള്‍ എന്നിവരാണ് മരിച്ചത്.
കടബാധ്യതയാണ് ഇവര്‍ ജീവനൊടുക്കാനുള്ള കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നാല് മൃതദേഹങ്ങളും തൂങ്ങിയ നിലയിലായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ കടയ്ക്കാവൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമാണ് വീട്. അനിൽകുമാറിന് ലോൺ അടക്കമുള്ള സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നാണ് പ്രാഥമികവിവരം. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്.


