
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ അ൪ധനഗ്നനാക്കി കെട്ടിയിട്ട് മ൪ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ഷോളയൂർ സ്വദേശി റെജിൻ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്.
കോയമ്പത്തൂരിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിൽ ഇരുവരെയും ചോദ്യം ചെയ്യുകയാണ്.ആദിവാസി യുവാവായ സിജുവിനെ കൈകൾ കെട്ടി പോസ്റ്റിൽ കെട്ടിയിട്ടാണ് പ്രതികൾ മർദിച്ചത്.
അഗളി ചിറ്റൂര്‍ സ്വദേശി ഷിബുവിനെയാണ് ഒരു സംഘം കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ യുവാവിന്റെ ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. അതേസമയം സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സിജുവിന്‍റെ പിതാവ് രംഗത്തെത്തി. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ മോശമായി പെരുമാറിയെന്ന് മ൪ദനമേറ്റ സിജുവിന്‍റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.


