
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന് നടത്തുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം (മെയ്: 26 ന്) ഇറങ്ങി. വോട്ടെണ്ണൽ ജുൺ 23 ന് ആണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 2 നും നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തീയതി ജുൺ 3 നും നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5 നും തിരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ട അവസാന തീയതി ജൂൺ 25 നും ആയിരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു കേൽകർ പറഞ്ഞു.
മാത്രമല്ല ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിഎം, വിവിപാറ്റ് ആദ്യ റാണ്ടമൈസേഷൻ മെയ് 31ന് നടക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു കേൽകർ അറിയിച്ചു.
പോളിംഗ് സമയം രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറു മണി വരെ നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഉപതിരഞ്ഞെട്ടപ്പിന്റെ വോട്ടെണ്ണൽ ജൂൺ 23 ന് രാവിലെ എട്ടുമണി മുതലായിരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു കേൽകർ അറിയിച്ചു.


