spot_imgspot_imgspot_img

ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കണിയാപുരം പള്ളിനട കലാനികേതൻ സാംസ്കാരിക സമിതിയുടെയും,കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ലഹരിക്കെതിരെയുള്ള തുറന്ന പോരാട്ടത്തിന്റെ ഭാഗമായി നടത്തിയ ജാഗ്രതാ സദസ്സിൽ ലഹരി വിൽപ്പനക്കാരെ നേരിൽ കണ്ട് ബോധവൽക്കരണം നടത്തുവാൻ തീരുമാനിച്ചു.

പരിപാടിയിൽ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി പുരസ്കാരം സ്വീകരിക്കുവാൻ എത്തിയ എല്ലുപൊടിയുന്ന അസുഖമുള്ള ജാസിം ഖാൻ എന്ന കുട്ടിക്ക് പരസഹായം കൂടാതെ ഇരിക്കാനോ മറ്റൊരു കാര്യം ചെയ്യുവാനോ പറ്റുന്നതല്ല.ജാസിംഖാന്റെ ഉപരിപഠനത്തിനുള്ള ചെലവ് കലാനികേതൻ സാംസ്കാരിക സമിതി ഏറ്റെടുത്തതായി ചെയർമാൻ എം.എ. ലത്തീഫ് അറിയിച്ചു.

ചടങ്ങിന് ചെയർമാൻ എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് ഷാഫി ഐപിഎസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.കഠിനംകുളം എസ്.എച്ച്.ഒ സജു. വി,പഞ്ചായത്ത് മെമ്പർ ശ്രീചന്ദ്.എസ്,കലാനികേതൻ സെക്രട്ടറി ടി.നാസർ,മാധ്യമപ്രവർത്തകൻ ജി.സുരേഷ്,കണിയാപുരം മുസ്ലിം ഹൈസ്കൂൾ അധ്യാപകൻ സരിൻ.എസ്.എസ്,സമിതി ഭാരവാഹികളായ സഞ്ജു നബിൽ,നിസാം കടവിളാകം, ഇസഹാക്ക്,അസീം ജാവ കോട്ടെജ്,നുജൂം,ഷജീർ ജന്മിമുക്ക്,തൻസീർ,ഷാജഹാൻ,സമദ്,നൈസാം,മുജീബ് തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp