
തിരുവനന്തപുരം: മാമ്പഴ മുഹമ്മദാലി മെമ്മോറിയൽ കുടുംബ സംഗമം സംഘടിപ്പിച്ചു. വെള്ളൂർ മാമ്പഴ കുടുംബസംഘമവും, കുടുംബത്തിലെ മുതിർന്ന പൗരരെ ആദരിയ്ക്കലും കാരമൂട് – ഒ2-പാർക്കിൽ വച്ചാണ് സംഘടിപ്പിച്ചത്.
ചടങ്ങിൽ കുടുംബത്തിൽ നിന്ന് ഉന്നത വിജയം നേടിയവർക്ക് അവാർഡ് നൽകുകയും കുടുംബത്തിലെ മുതിർന്ന പൗരന്മാരെ ആദരിക്കുകയും ചെയ്തു. കുടുംബത്തിൽ നിന്നും മൺമറഞ്ഞു പോയ വ്യക്തികളെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയും ചികിത്സ ധന സഹായങ്ങളും നൽകുകയും ചെയ്തു.


