
കഴക്കൂട്ടം: പുതിയ അദ്ധ‍്യായന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂൾ പരിസരങ്ങളിലെ കടകളിൽ ലഹരി പദാർത്ഥങ്ങൾ ലഭിക്കുന്നത് തടയുന്നതിനായി കഠിനംകുളം പോലിസും കഴക്കൂട്ടം എക്സൈസും സംയുക്തമായി കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധയിൽ റെയ്ഡുകൾ സംഘടിപിച്ചു.സ്കൂൾ പരിസരങ്ങളിൽ ലഹരി പദാർത്ഥങ്ങൾ വിൽക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്നും അത്തരം സ്ഥാപങ്ങൾ ഉണ്ടെങ്കിൽ അവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നിയമ നടപടികൾ സ‍്വീകരിക്കുമെന്നും കഠിനംകുളം പോലീസ് അറിയിച്ചു. സ്കൂൾ തുറക്കലിന്റെ ഭാഗമായി എ ഡി ജി പി എൽ ആൻറ് ഒ യുടെ നിർദേശ പ്രകാരമാണ് ഇത്തരമൊരു റെയ്ഡ് സംഘടിപ്പിച്ചത്.
കഠിനംകുളം പോലീസിൽ നിന്നും ഐ എസ് എച്ച് ഒ സജുവിൻ്റെ നേതൃത‍്വത്തിൽ സബ് ഇൻസ്പെക്ടർ അനൂപ് എം എൽ , ഗ്രേഡ് സബ് ഇൻസ്പെക്ടർമാരായ അബ്ദുൾ സലീം , മണി കണ്ഠൻ സിപിഒ ഷാഹുൽ ഹമീദ് സിപിഒ മാരായ സിദ്ധു മോഹൻ, ഹാഷിം എന്നിവരും എക്സൈസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ ഷംസുദ്ദീൻ സിവിൽ എക്സൈസ് ഓഫീസർമാരായ രാകേഷ് ഷിന്റൊ സെബാസ്റ്റ‍്യൻ എന്നിവർ പങ്കെടുത്തു.







