spot_imgspot_imgspot_img

വിവാഹ തട്ടിപ്പിലൂടെ പത്തിലധികം പേരെ കബളിപ്പിച്ചു; യുവതിയെ തിരുവനന്തപുരത്ത് നിന്ന് പിടികൂടി

Date:

തിരുവനന്തപുരം: വിവാഹപരസ്യം നൽകി നിരവധി യുവാക്കളെ തട്ടിപ്പിനിരയാക്കിയ വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ. തിരുവനന്തപുരത്ത് നിന്നാണ് യുവതിയെ പിടികൂടിയത്. മാട്രിമോണിയിലാണ് യുവതി വിവാഹ പരസ്യങ്ങൾ നൽകിയിരുന്നത്.

എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനിയും രണ്ടു വയസുകാരിയുടെ മാതാവുമായ രേഷ്‌മ ചന്ദ്രശേഖരനാണ് പോലീസിന്റെ പിടിയിലായത്. പുതിയ വിവാഹത്തിന് തൊട്ടുമുമ്പാണ് ഇവരെ പോലീസ് പിടികൂടിയത്. ഓൺലൈനായി വിവാഹ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിനു തൊട്ടു മുൻപാണ് പിടിവീണത്.

പഞ്ചായത്തംഗമായ പ്രതിശ്രുത വരനാണ് യുവതിയുടെ വിവാഹ തട്ടിപ്പ് കണ്ടെത്തുന്നത്. വിവാഹത്തിന് തൊട്ട് മുന്‍പ് ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മുന്‍പ് വിവാഹം കഴിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും കല്യാണക്കത്തും അടക്കമുള്ളവ ബാഗില്‍ നിന്ന് കണ്ടെടുത്തത്. ഉടന്‍ തന്നെ ആര്യനാട് പൊലീസിനെ വിവരം അറിയിച്ചു.

തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവാഹത്തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്തു വരുന്നത്. വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി നാലുപേരുമായി വിവാഹവും നിശ്വയിച്ചിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp