
കൊച്ചി: ലൈബീരിയൻ കപ്പൽ എംഎസ്‌സി എൽസ 3 അറബിക്കടലിൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനം. നഷ്ടപരിഹാരം മതിയെന്നുമാണ് സർക്കാർ നിലപാട്.
മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്‌ടർ ജനറലും തമ്മിലുളള കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നാശനഷ്ടങ്ങളുടെ തെളിവുകൾ ശേഖരിക്കുന്നതിന് ആയിരിക്കണം നിലവിൽ പ്രാധാന്യം നൽകേണ്ടതെന്നും സർക്കാർ തീരുമാനം.
ഇത് ഇൻഷുറൻസ് ക്ലെയ്മിന് സഹായകരമാകുമെന്നാണ് സർക്കാർ പറയുന്നത്. മ്പനി വിഴിഞ്ഞം തുറമുഖവുമായി അടുപ്പമുള്ളവരാണെന്നും കേരളത്തിലെ അവരുടെ പ്രവര്‍ത്തനത്തിന് എംഎസ്‍സിക്ക് സൽപ്പേര് ആവശ്യമാണെന്നുമാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.







